skip to main |
skip to sidebar
Newyear Special Nicotin 0.8...
പുതുവര്‍ഷത്തിന് ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം, കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ ആലോചികുകയായിരുനു ഈ പുതുവര്‍ഷത്തില്‍ ഞാന്‍ എന്താണ് എനിക്ക് വേണ്ടി ചെയ്യേണ്ട മാറ്റം ,എന്ത് ദുശ്ശീലം ആണ് ഞാന്‍ മാറ്റേണ്ടത് ... വെറും ഒരു ചെറിയ വാശിക്ക് വേണ്ടി ആരംഭിച്ചു പിന്നീട് എന്നെ തന്നെ അമ്പരപ്പിച്ചു കൊണ്ട് എന്റെ ഒറ്റപെടലിലും എന്റെ സങ്കടങ്ങളിലും എന്റെ സന്തതസഹചാരിയായി മാറിയ എന്റെ പുകവലിയോ ... ഇത് അല്ലാതെ വേറെ എന്ത് ദുശ്ശീലം ആണ് എനിക്കുള്ളത്... വെറും ഒരു പുതുവര്‍ഷത്തിന് വേണ്ടി എനിക്ക് അത് മാറ്റാന്‍ പറ്റുമോ...അങ്ങനെ എന്ത് സമ്മാനം ആണ് പുതുവര്‍ഷം എനിക്ക് വേണ്ടി കാത്തിരിക്കുന്നത് ...ഒരു പക്ഷെ എന്റെ സുഹൃത്ത്‌കള്‍ക്ക് പറയാന്‍ പറ്റുമായിരികും എന്നില്‍ നിനും എന്ത് മാറ്റം ആണ് അവര്‍ പ്രതീക്ഷികുന്നത് ..അതെ , എന്നെ അറിയുന്ന ഒരാള്കെ അത് പറയാന്‍ പറ്റു..അവര്‍ക്കേ അതിനു ഒരു വഴി പറയാന്‍ പറ്റുകയുള്ളു ...അതെ ഞാന്‍ കാത്തിരിക്കുന്നു അങ്ങനെയുള്ള ഒരാളുടെ അഭിപ്രായത്തിനു....
u must avoid ur Bad Habit..tat means ur smoking habit..athu matrame oru Bad habitayi nhan kanduloo..oke....
ReplyDelete